വിതുര: തൃക്കാക്കര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാതോമസ് വൻഭൂരിപക്ഷത്തിൽ വിജയിച്ചതിൽ കോൺഗ്രസ് വിതുര, ആനപ്പാറ, തൊളിക്കോട്, പനയ്‌ക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിതുരയിലും തൊളിക്കോട്ടും ആഹ്ലാദ പ്രകടനം നടത്തി.

കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, ഡി.സി.സി സെക്രട്ടറിമാരായ സി.എസ്. വിദ്യാസാഗർ, എസ്. കുമാരപിള്ള, തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആനപ്പാറ വിഷ്ണു, ജി.ഡി. ഷിബുരാജ്, ചായം സുധാകരൻ, എൻ.എസ്. ഹാഷിം, പഞ്ചായത്തംഗം ഷെമിഷംനാദ്, കെ.എൻ. അൻസർ, തൊളിക്കോട് ഷംനാദ്, മേമലവിജയൻ, ലതാകുമാരി, സുരേന്ദ്രൻനായർ, മണ്ണറവിജയൻ, ഉദയകുമാർ,ശകുന്തള, ലാൽറോയ്, അനിരുദ്ധൻനായർ, ബി.എൽമോഹനൻ, വിതുരതുളസി, ലേഖാകൃഷ്ണകുമാർ, ഇ.എം.നസീർ, അനന്തുകൃഷ്ണ, സുധിൻസുദർശനൻ, അഖിൽ എന്നിവർ നേതൃത്വം നൽകി.