vidya

കിളിമാനൂർ: കിളിമാനൂർ വിദ്യാ എൻജിനിയറിംഗ് കോളേജിലെ ഈ വർഷത്തെ സ്‌പോർട്സ് ഫെസ്റ്റ് കുട്ടികളുടെ വിവിധ മത്സരങ്ങളോടെ അരങ്ങേറി. സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മാധവരാജ്‌ രവികുമാർ അദ്ധ്യക്ഷത വഹിച്ചു.

മുൻ സന്തോഷ് ട്രോഫി താരം ആർ. കണ്ണൻ, അസിസ്റ്റന്റ് കോച്ചും സിനി ആർട്ടിസ്റ്റുമായ സജീർ സുബൈർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡയറക്ടർ കെ.എസ്. ഷാജി, വകുപ്പ് മേധാവികളായ പ്രൊഫ.കെ. വിജയകുമാർ, ഡോ. നീതുരാജ്, അസോസിയേറ്റ് പ്രൊഫസർ പി. ബിജീഷ്, ഡോ.സി. ബ്രിജിലാൽ റൂബൻ, ഡോ.ടി. പ്രവീൺ റോസ്, ഡോ.എൽ.എസ്‌. ജയന്തി, യൂണിയൻ ചെയർമാൻ പി. അക്ഷയ്, കായികാദ്ധ്യാപകൻ എ. രവിശങ്കർ എന്നിവർ സംസാരിച്ചു. അവസാന വർഷ വിദ്യാർത്ഥികൾ ഓവറാൾ ചാമ്പ്യന്മാരായി.