ബാലരാമപുരം: കേരള സർക്കാർ സഹകരണ വകുപ്പിന് കീഴിൽ സർക്കാർ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അക്രഡിറ്റഡ് ഏജൻസിയായ സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റിയിൽ വിവിധ പദ്ധതികളിൽ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നു. ഒരു വർഷമാണ് പരിശീലനകാലാവധി. ബി.ടെക്,​ ഡിപ്ലോമ സിവിൽ എൻജിനീയറിംഗ്,​ ലാന്റ്സ് കേപ്പ് ആർക്കിടെക്റ്റ്/ ഡിസൈനേഴ്സ്,​ 3d,2d, ആട്ടോകാഡ്,​ റിവിറ്റ്,​ സ്കെച്ച് അപ്പ്,​ വിഷ്വലൈസേഷൻ എന്നീ മേഖലകളിൽ വിദ്യാഭ്യാസം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് ട്രെയിനിംഗ്. വിശദമായ ബയോഡാറ്റ സഹിതം ദി മാനേജിംഗ് ഡയറക്ടർ,​ സ്റ്റേറ്റ് അഗ്രിഹോർട്ടി സൊസൈറ്റി,​ കാർഷിക ഭവൻ,​ വെടിവെച്ചാൻകോവിൽ പി.ഒ, ​പള്ളിച്ചൽ,​ തിരുവനന്തപുരം.​ ഫോൺ: 04712408877,​ 9349888811,​ ഇ-മെയിൽ,​ dstateagrihortisociety@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കാം.