dd

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റസ്റ്റ് ഹൗസ് പദ്ധതിക്ക് പരിസ്ഥിതി ദിനമായ ഇന്ന് തുടക്കമാകും. ഫല വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസ് പരിസരത്ത് ഇന്ന് രാവിലെ 11ന് വൃക്ഷത്തൈ നട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റസ്റ്റ് ഹൗസുകളിൽ വരും ദിവസങ്ങളിൽ ഇതോടനുബന്ധിച്ചുള്ള തുടർ പ്രവർത്തനങ്ങൾ നടക്കും.