
കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.പി.സി യൂണിറ്റ് ട്രീ വാക്ക് പരിസ്ഥിതി സംരക്ഷണ റാലി സംഘടിപ്പിച്ചു. വൃക്ഷത്തൈകളും കൈയിലേന്തി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തു. അദ്ധ്യാപകർ, പി.ടി.എ, എസ്.എം.സി. പ്രതിനിധികൾ, രക്ഷകർത്താക്കൾ, ഇൻസ്ട്രക്ടേഴ്സ് തുടങ്ങിയവർ റാലിയെ അനുഗമിച്ചു. എസ്.പി.സി കേഡറ്റുകൾക്ക് ഡോ.എൻ.ജെ. ജോയി പരിസ്ഥിതി സംരക്ഷണ അവബോധ ക്ലാസെടുത്തു.