
വർക്കല: വർക്കല നഗരസഭ പരിധിയിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. 15ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു എസ്. അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ്. എസ്.ആർ, സോണി. എം, സരിത എസ് എന്നിരാണ് പരിശോധനയിൽ പങ്കെടുത്തത്.