ബാലരാമപുരം: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സാംസ്കാരിക മന്ദ്രാലയവുമായി ചേർന്ന് 40 ലക്ഷം വ്യക്തികൾ 40 ലക്ഷം വൃക്ഷത്തൈകൾ നടും. 70 ദിവസത്തെ ഉദ്യമത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ട് വളർത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്ന് മുതൽ ആരംഭിച്ചു. ജില്ലാ ആസ്ഥാനമായ പള്ളിച്ചൽ ശിവചിന്തഭവനിൽ ഇന്ന് നടക്കുന്ന പരിസ്ഥിതി ദിനാചരണം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കോർഡിനേറ്റർ മിനി സിസ്റ്റർ അദ്ധ്യക്ഷത വഹിക്കും. പള്ളിച്ചൽ പ‌ഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക,​ കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ,​ വാർഡ് മെമ്പർ പള്ളിച്ചൽ സതീഷ് എന്നിവർ പരിസ്ഥിതി സന്ദേശം നൽകും. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിലേക്കായി വിദ്യാലയം ആരംഭിച്ച കല്പതരൂ എന്ന മൊബൈൽ ആപ്പിൽ വ്യക്തികൾ നട്ട് വളർത്തുന്ന ചെടികൾ രജിസ്റ്റർ ചെയ്യുന്നതിനു പുറമേ വളർച്ചാ കാലയളവിലെ നിർദ്ദേശങ്ങളും രേഖപ്പെടുത്താൻ സാധിക്കും. ഈ ഉദ്യമത്തിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്ക് kalptaruh@brahmakumaris.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ-8089406576.