
നാഗർകോവിൽ: കുഴിത്തുറ താമ്രഭരണി ആറ്റിൽ നിന്ന് യുവാവിന്റെ മൃദദേഹം കണ്ടെടുത്തു. മാർത്താണ്ഡം, വെട്ടുവന്നി സ്വദേശി വിജയകുമാറിന്റെ മകൻ നിധീഷിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടയ്ക്കോട്ടിലെ സ്വകാര്യ കോളേജിലെ ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞ ദിവസം രാത്രി ആറ്റിൽ മൃദദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുഴിത്തുറ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മൃദദേഹം ഇൻക്വസ്റ്റിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.