
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ മാതൃകാ മിയാവാക്കി വനം നിർമ്മിക്കും. അദാനി തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് കുമാർ ഝാ പദ്ധതി ഉദ്ഘാടനം ചെയ്തു. ഫാം സ്‌കൂൾ കോമ്പൗണ്ടിലെ 3 സെന്റ് സ്ഥലത്താണ് വനം നട്ടുപിടിപ്പിക്കുന്നത്. തുറമുഖ നിർമ്മാണ കമ്പനി പ്രോജക്ട് ഡയറക്ടർ എത്തിരാജൻ രാമചന്ദ്രൻ, കോർപ്പറേറ്റ് വിഭാഗം മേധാവിമാരായ സുശീൽ നായർ, ജിതേന്ദ്രൻ കിണറ്റിൻകര, എൻവയോൺമെന്റ് വിഭാഗം മേധാവി ഹെബിൻ, ടെക്നോ കൊമേഴ്സ്യൽ വിഭാഗം മേധാവി വഡ്ഡി വെങ്കിട രമണൻ, സെക്യൂരിറ്റി വിഭാഗം മേധാവി രോഹിത് നായർ, അദാനി തുറമുഖ കമ്പനി ജീവനക്കാർ, സി.എസ്.ആർ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി അദാനി തുറമുഖ കമ്പനി ജീവനക്കാർ, അനുബന്ധ കരാർ ജീവനക്കാർ, സി.എസ്.ആർ ടീം, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ തുറമുഖ നിർമ്മാണ മേഖല മുഴുവനും ശുചീകരിച്ചു. കൂടാതെ നിർമ്മാണമേഖലയ്ക്ക് സമീപമുള്ള കടൽ പ്രദേശവും പ്ലാസ്റ്റിക് മുക്തമാക്കി.