
കുറ്റിച്ചൽ: എൻ.ജി.ഒ യൂണിയൻ കാട്ടാക്കട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കോട്ടൂർ ആയുർവേദ ആശുപത്രിയും പരിസരവും വൃത്തിയാക്കുകയും വൃക്ഷത്തൈ നടുകയും ചെയ്‌തു. ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. ആർ.എസ്. നിഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം സെയ്ദ് സബർമതി ജില്ലാ കമ്മിറ്റി അംഗം എസ്.എസ്. സിജു, മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ, ഏരിയാ പ്രസിഡന്റ് ആർ.എസ്. നിഷ, ഏരിയാ സെക്രട്ടറി കെ.ബി. ചന്ദ്രബോസ്, ട്രഷറർ എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.