dd

തിരുവനന്തപുരം: സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നഥാൻ വി. ഫെലിക്‌സിന്റെ സ്‌നോ ഫ്ളേക്‌സ്, ദക്ഷിണ നളന്ദ എന്ന കാന്തളൂർ ശാല എന്നീ ഗ്രന്ഥങ്ങൾ 8ന് ഉച്ചയ്‌ക്ക് 3ന് പ്രസ് ക്ളബിൽ സി. ദിവാകരൻ പ്രകാശനം ചെയ്യും. എസ്. ഹനീഫാ റാവുത്തർ അദ്ധ്യക്ഷനാകും. ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, ഡോ.ജി. രാജേന്ദ്രൻ പിള്ള,​ രാജൻ വി. പൊഴിയൂർ, സുരേഷ് ബാബു ആർ.എസ്,​ കൃഷ്ണകുമാർ. ബി, ജോയ് തമലം, ഫെലിക്‌സ് ജോഫ്രി എന്നിവർ സംസാരിക്കും.