arrest-

ചിറയിൻകീഴ്: കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഗുണ്ടാനിയമ പ്രകാരം അറസ്റ്റിൽ. പോത്തൻകോട് കൊലപാതക കേസിൽ ഉൾപ്പെട്ട് തിരുവനന്തപുരം ജില്ലാ ജയിലിൽ ശിക്ഷ അനുഭവിക്കേയാണ് റൂറൽ എസ്.പി ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നിർദേശപ്രകാരം അഴൂർ ക്ഷേത്രത്തിന് സമീപം വിളവീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷിനെ (33) കുരുതൽ തടങ്കലിൽ പാർപ്പിക്കാൻ റിപ്പോർട്ട് നൽകിയത്.

തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.നവജ്യോത് സിംഗ് ഖോസ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ചിറയിൻകീഴ് എസ്.ഐ അമീർത് സിംഗ് നായകം തിരുവനന്തപുരം ജില്ലാ ജയിലിലെത്തി ജില്ലാ കോടതിയുടെയും ഉത്തരവ് കൈപറ്റി അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

പോത്തൻകോട് സുധീഷ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. ആറ് മാസമാണ് കരുതൽ തടങ്കൽ.