തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാഭവനിൽ ഇന്ന് രാവിലെ 10.30ന് മുൻ നിയമസഭാ സ്പീക്കർ എൻ. ശക്തൻ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം ശാസ്ത്രവേദി സംഘടിപ്പിക്കുന്ന 101 സെമിനാറുകളുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് പ്രസ്ക്ലബ് ഹാളിൽ നടക്കും. ' സൈലന്റ് വാലി മുതൽ സിൽവർ ലൈൻ വരെയും പരിസ്ഥിതിയും '' എന്ന വിഷയത്തിലുള്ള സെമിനാർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. പാലോട് രവി, ജോസഫ് സി. മാത്യു, ശ്രീധർ രാധാകൃഷ്ണൻ, മിനി ഫിലിപ്പ് എന്നിവർ പങ്കെടുക്കും.