
ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി മങ്ങാട്ട്പാറ കുടിവെള്ള പദ്ധതി വളരെ വേഗം നിർമ്മാണപ്രവർത്തനം ആരംഭിക്കണമെന്ന് സി.പി.ഐ ഉഴമലയ്ക്കൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൗൺസിൽ അംഗം രാഖി രവികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിലംഗം മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,അസിസ്റ്റന്റ് സെക്രട്ടറി എസ്.ശേഖരൻ, സെക്രട്ടേറിയറ്റംഗങ്ങളായ ജി. രാജീവ്, അരുവിക്കര വിജയൻ നായർ, ജി. രാമചന്ദ്രൻ,വെള്ളനാട് സതീശൻ,പുറുത്തിപ്പാറ സജീവ്, ഈഞ്ചപുരി സന്തു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.എസ്. സുജിലാൽ, കണ്ണൻ.എസ്.ലാൽ, എസ്.സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കണ്ണൻ. എസ്.ലാലിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സിജു മരങ്ങാടിനെയും തിരഞ്ഞെടുത്തു.