palakkav-temple

വർക്കല: ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠ നാളെ രാവിലെ 11.56നുമേൽ 12.18നകമുള്ള മുഹൂർത്തത്തിൽ വടക്കൻ പറവൂർ രാകേഷ് തന്ത്റികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. വെളുപ്പിന് മഹാഗണപതിഹോമം, മുളപൂജ, അധിവാസം വിടർത്തൽ, പാണി, ബിംബകലശാദികൾ, എഴുന്നളളിക്കൽ, പ്രതിഷ്ഠ. തുടർന്ന് കുലദേശ നിദ്രാ ജീവകലശാഭിഷേകം, വിശേഷാൽപൂജ, ദീപസ്ഥാപനം, നടയടക്കൽ. 12.45ന് പ്രതിഷ്ഠാദിന വിശേഷാൽ അന്നദാനം. 9ന് സഹസ്രകലശവും 9 മുതൽ 18 വരെ തീയതികളിൽ പ്രതിഷ്ഠാനന്തര ഉത്സവവും നടക്കും.