s

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ നയങ്ങളുടെയും ഭാഗമായി രാജ്യത്തെ സർവകലാശാലകളിലേക്കുള്ള പാവപ്പെട്ട കുട്ടികളുടെ പ്രവേശനം തടയുന്ന സാഹചര്യം ഗൗരവമായി കാണണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ശിക്ഷക്‌ സദനിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഹയർസെക്കൻഡറി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് അദ്ധ്യാപക സമൂഹത്തിന്റെ ക്രിയാത്മകമായ നിർദ്ദേശങ്ങളും പിന്തുണയും ഏറെ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ, ഹയർസെക്കൻഡറി സബ്കമ്മിറ്റി കൺവീനർ പി.ജെ. ബിനേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്നുള്ള സെഷനുകളിൽ ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ, മുൻ ഹയർസെക്കൻഡറി ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ, എൻ.എസ്.എസ് സംസ്ഥാന പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. ജേക്കബ്‌ ജോൺ തുടങ്ങിയവർ ക്ലാസെടുത്തു. വിവിധ സെഷനുകളിലായി സംസ്ഥാന ഭാരവാഹികളായ കെ. രാഘവൻ, എം.കെ. നൗഷാദലി എന്നിവർ സംസാരിച്ചു. സമാപനദിനമായ ഇന്ന് ഹയർസെക്കൻഡറി അക്കാഡമിക്‌ ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്‌കുമാർ, പി.ഒ മുരളീധരൻ എന്നിവർ പങ്കെടുക്കും.