മലയിൻകീഴ്: പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി.യൂണിറ്റിലെ ബോയ്സ്, ഗേൾസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിന് ഒാരോ എക്‌സ് സർവീസ്/എൻ.സി.സി.സർട്ടിഫിക്കറ്റ് ഹോൾഡറായ എക്സ് എൻ.സി.സി കേഡറ്റിനെയും താത്കാലിക അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താത്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (കോപ്പി) 6ന് മുമ്പായി ഹയർസെക്കൻഡറി സ്‌കൂളിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ ആർ.എസ്. റോയി അറിയിച്ചു.