
നേമം: അഞ്ച് തവണ കരുതൽ തടങ്കലിൽ കിടന്ന പ്രതി വീണ്ടും കാപ്പ നിയമപ്രകാരം അറസ്റ്റിൽ. നേമം ആൽത്തറ നഗറിന് സമീപം അൽ അമീൻ മൻസിലിൽ അലീഫ് ഖാനെയാണ് (32) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. നേമം, തെന്മല, എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ, തമിഴ്നാട് തലയത്ത് പൊലീസ് സ്റ്റേഷൻ, വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിലായി അടിപിടി, പിടിച്ചുപറി, കവർച്ച, ആയുധം കൈവശം വയ്ക്കൽ, ഭവനകൈയേറ്റം, മയക്കുമരുന്ന് കേസുകൾ തുടങ്ങി 30 ഓളം കേസുകളിൽ പ്രതിയാണ് അലീഫ് ഖാൻ. ഫോർട്ട് എം.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ,പ്രസാദ്,രാജേഷ്,വിജയൻ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ സുമ, ബിനു, ഗിരി, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.