1

വിഴിഞ്ഞം: കരിച്ചൽ കായൽ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിന്റ ഭാഗമായി കായൽ പ്രദേശത്തു കല്ലിട്ട് ഭൂമി പിടിച്ചെടുത്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.വി. മൻമോഹൻ കല്ലിട്ട് ഉദ്ഘാടനം ചെയ്‌തു. കോട്ടുകാൽ പഞ്ചായത്ത്‌ പ്രസിഡന്റ് ജറോം ദാസ്, കാഞ്ഞിരംകുളം പ്രസിഡന്റ്‌ ശൈലജകുമാരി, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സുനിതറാണി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി. ഗീത, ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വിഷ്ണുപ്രശാന്ത്, പഞ്ചായത്ത്‌ വികസന ചെയർമാൻ എം.ടി. പ്രദീപ്‌, ബ്ലോക്ക്‌ ക്ഷേമ ചെയർമാൻ ജയ നാളിനാക്ഷൻ, ബ്ലോക്ക്‌ മെമ്പർ മാരായ അജിതകുമാരി, അഡ്വ. സുനീഷ്, അശ്വതി ചന്ദ്രൻ, ആശ, സുലോചന തുടങ്ങിയവർ പങ്കെടുത്തു.