kims

തിരുവനന്തപുരം: ബ്രിട്ടനിലെ പ്രശസ്‌തമായ മെം‌ബർഷിപ്പ് ഒഫ് റോയൽ കോളേജസ് ഒഫ് ഫിസിഷ്യൻസ് (എം.ആർ.സിപി) ലഭിക്കുന്നതിനുള്ള അന്തിമ പരീക്ഷയായ പ്രാക്ടിക്കൽ അസസ്‌മെന്റ് ഒഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്‌കിൽസ് (പേസസ്) നടത്തുന്നതിന് തിരുവനന്തപുരം കിംസ്‌ ഹെൽത്തിനെ തിരഞ്ഞെടുത്തു. തെക്കൻ കേരളത്തിലെ പ്രഥമ കേന്ദ്രമാണിത്. ജൂൺ മൂന്നിന് തുടങ്ങിയ ത്രിദിന പരീക്ഷ അഞ്ചിന് അവസാനിക്കും.

14 എക്‌സാമിനേഴ്സിന്റെ മേൽനോട്ടത്തിൽ രാജ്യത്തുടനീളമുള്ള 30 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ളയാണ് പരീക്ഷാ നടത്തിപ്പിന്റെ നേതൃത്വം വഹിക്കുന്നത്. ബ്രിട്ടനിൽ നിന്നുള്ള ഡോ. ഡൊണാൾഡ് ഫർഖുറാണ് ചെയർ എക്‌സാമിനർ.