vamadevan

മുടപുരം: ചിറയിൻകീഴ് മുട്ടപ്പലം തെക്കേ വിളാകത്ത് വീട്ടിൽ വി. വാമദേവൻ ( 88) നിര്യാതനായി. വർക്കല എസ്.എൻ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ, എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ശാഖാ പ്രസിഡന്റ് , അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പുനരുദ്ധാരണ കമ്മറ്റി ഫിനാൻസ് ചെയർമാൻ, ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ്, മുട്ടപ്പലം നവഭാവന സമിതി ഗ്രന്ഥശാല പുതിയ കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ, നവഭാവന സമിതി പ്രസിഡന്റ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കൾ: അനുരാധ, സഞ്ജയൻ (പിക്മ സ്കൂൾ ആൻഡ് ഓഫീസ് സ്റ്റേഷനറീസ്, ചിറയിൻകീഴ്), ഷീജകുമാരി. മരുമക്കൾ: സഹദേവൻ, തങ്കമണി, സാബു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് .