1

പോത്തൻകോട്: ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പോത്തൻകോട് പഞ്ചായത്ത് പ്രദേശത്ത് നടത്തിയ സംയുക്ത പരിശോധനയിൽ പോത്തൻകോട് മാർക്കറ്റിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന ഹോട്ടലുകളിലും വൻ ക്രമക്കേട് കണ്ടെത്തി.

മാർക്കറ്റിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 50 കിലോ ചൂര മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. 12 മത്സ്യ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. വാവറ അമ്പലത്തിൽ ഒരു ഹോട്ടൽ അടച്ചുപൂട്ടി. പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്ന രണ്ട് ഹോട്ടലുകൾക്ക് പിഴയീടാക്കി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ അർഷിത ബഷീർ, അൻഷ ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു. എസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബീന, കിരൺ എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, സെക്രട്ടറി സലിൻ എ. സോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.