veyiloor

ചിറയിൻകീഴ്: മുരുക്കുംപുഴ വെയിലൂർ ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം പരിസ്ഥിതി സംരക്ഷണ സന്ദേശം നടന്നു. വേദിയിൽ മെടഞ്ഞ പച്ച ഓലയിൽ ആയിരുന്നു തുണി ബാനർ തയ്യാറാക്കിയത്. അതിഥികൾക്ക് ഉപഹാരമായി വൃക്ഷത്തൈകൾ നൽകി. അക്ഷരാർത്ഥത്തിൽ പരിസ്ഥിതി സന്ദേശം കുട്ടികളിൽ ഉണർത്തും വിധമായിരുന്നു വെയിലൂർ ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവം.
തിരുവനന്തപുരം ജില്ലാപഞ്ചായത്തു പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എസ്.വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് പ്രതിഭകളെയും എൽ.എസ്.എസ്. പ്രതിഭകളെയും അഴൂർ ഗ്രാമ പഞ്ചായത്തു അംഗം ലതികാ മണിരാജ് ട്രോഫികൾ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് എ.എസ്. അനിതാബായി, പി.ടി.എ. വൈസ് പ്രസിഡന്റ് ഗിരീഷ്‌കുമാർ, പൊതുപ്രവർത്തകനായ ലയൺസ് വാഹിദ്, സീനിയർ അസിസ്റ്റന്റ് സജീന ഷാഫി, സ്റ്റാഫ് സെക്രട്ടറി ശ്രീശങ്കർ പ്രവേശനോത്സവ പ്രോഗ്രാം കൺവീനർ ജെ.എം.റഹിം തുടങ്ങിയവർ സംസാരിച്ചു.