1

പൂവാർ: ലോക പരിസ്ഥിതി ദിനാചരത്തിന്റെ ഭാഗമായി പൂവാർ പൊലീസും ദിശ അരുമാനൂരും സൗഹൃദ ഗ്രാമവും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദാരാമം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം പൂവാർ പൊലീസ് സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാറും ഡി.സി.ആർ.ബി റെയിൽവേ സബ് ഇൻസ്പെക്ടർ ബിനു ആന്റണി എന്നിവർ ചേർന്ന് നിർവഹിച്ചു. പി.കെ. സാംദേവ്, എസ്. മുരുകൻ ദിശയിലെയും സൗഹൃദ ഗ്രാമത്തിലെയും അംഗങ്ങൾ ചേർന്ന സൗഹൃദ ഗ്രാമം മുതൽ തെറ്റിക്കാട് വരെയുള്ള പ്രദേശം വൃത്തിയാക്കി ചെടികൾ നട്ടു.