
പൂവാർ: ഭൂമി വാസയോഗ്യമാക്കുവാൻ വൃക്ഷ പരിപാലനം ദിനചര്യയുടെ ഭാഗമായി മാറ്റുവാൻ ജനങ്ങൾ തയ്യാറാകണമെന്ന് ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗം വി. സുധാകരൻ ആവശ്യപ്പെട്ടു.
ജനതാദൾ (എസ്) തിരുപുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുത്തൻകട പാൽസൊസൈറ്റി പരിസരത്ത് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.വിൻസെന്റ്, പി. സൈമൺ, ഡി. അനിത, ജെ.എസ്. രാജൻ, ചെല്ലക്കുട്ടൻ, സി. അനിൽകുമാർ, ആർ.തോമസ്, എസ്. റോയി തുടങ്ങിയവർ പങ്കെടുത്തു.