കടയ്ക്കാവൂർ: ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു ) 48ാമത് ജില്ലാ സമ്മേളനം ജൂൺ 8,9,10 തീയതികളിൽ കവലയൂരിൽ നടക്കും. സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ കായിക്കരയിലെ ശശാങ്കൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും.

ജാഥാ ക്യാപ്ടൻ അഞ്ചുതെങ്ങ് സരേന്ദ്രൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമുവിന് പതാക കൈമാറും. യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ്, ജനറൽ സെക്രട്ടറി അഡ്വ.എൻ. സായികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം, പാർട്ടി ഏരിയാ സെക്രട്ടറി അഡ്വ.എസ്. ലെനിൻ, സി. പയസ്, ആർ. ജറാൾഡ്, വി. ലൈജു, കെ. അനിരുദ്ധൻ, എസ്. പ്രകാശ്, ഡി. രഘുവരൻ, ലിജാബോസ്, ബി. ബേബി, വീരബാഹു, അഡ്വ. പ്രദീപ്കുമാർ, എസ്. സാബു, ശ്യാമ പ്രകാശ്, സൈജുരാജ്, സുനി പി. കായിക്കര തുടങ്ങിയവർ പങ്കെടുക്കും.

കപാലീശ്വരം, മണ്ണാക്കുളം, അഞ്ചുതെങ്ങ് ജംഗ്ഷൻ, ചെക്കാലവിളാകം, നിലയ്ക്കാമുക്ക്, മണനാക്ക്, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 8ന് വൈകിട്ട് 6ന് പതാക ജാഥ സമ്മേളന നഗറിലെത്തിച്ചേരും. 9ന് രാവിലെ സെമിനാറും 10ന് പ്രതിനിധി സമ്മേളനവും നടക്കും.