paissthi-dinacharanam

വക്കം: ലോക പരിസ്ഥിതി ദിനത്തിൽ സി.പി.എം വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്‌തു. സി.പി.എം ഏരിയാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റി സെക്രട്ടറി ടി. ഷാജു, ലോക്കൽ കമ്മറ്റി അംഗങ്ങളായ ജെ. സലിം, എ.ആർ. റസൽ, എസ്. അനിൽകുമാർ, ന്യൂട്ടൺ അക്ബർ, വി. ജ്യോതിസാർ, ജി. സതീശൻ, സുരേഷ് ചന്ദ്രബാബു, എം. ഷാജഹാൻ, എസ്.പ്രകാശ്, പ്രശോഭന, ബി.നൗഷാദ്, ബി. നിഷാൻ തുടങ്ങിയവർ പങ്കെടുത്തു.