
കിളിമാനൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ വൃക്ഷത്തൈ നടീൽ നടന്നു. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ മണനാക്ക് ആർ.എം എൽ.പി.എസിൽ നടന്ന ചടങ്ങ് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളിധരൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് കിനാലുവിള അസീസീന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷാ ബഷീർ, വാർഡ് മെമ്പർ സോഫിയാസലീം, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ, കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കുളമുട്ടം അഷറഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആരിഫ്ഖാൻ, രാജു ശിവം, പ്രേമചന്ദ്രൻ, സവാദ്ഖാൻ, അഭിറാം, ഷാൻ, സൈദലി, സൽമാൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ നന്ദി പറഞ്ഞു.