
കൊല്ലം: ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടി അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിംഗ് 15ന് തുടങ്ങും. മൂന്ന് മാത്തെ പരിശീലനത്തിന്റെ 90 ശതമാനം ഫീസ് സർക്കാരാണ് വഹിക്കുന്നത്. 10 ശതമാനം വിദ്യാർത്ഥികൾ അടയ്ക്കണം. കുടുംബ വാർഷികവരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർ, പട്ടികജാതി - വർഗ വിഭാഗം, കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവർ, ഒരു രക്ഷിതാവ് മാത്രമുള്ളവർ, വിധവ, വിവാഹമോചനം നേടിയവർ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നിവർക്ക് ഫീസ് ആനുകൂല്യം. 10ന് മുൻപ് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം admissions@iiic.ac.in ൽ അപേക്ഷിക്കണം. ഫോൺ: 8078980000.