
വെഞ്ഞാറമൂട്: പാറയ്‌ക്കൽ ഗവ.യു.പി.എസിലെ പരിസ്ഥിതി ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് അംഗം സജീവ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി ചെയർമാൻ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം സുധീഷ്, നാടക രചയിതാവും പരിസ്ഥിതി പ്രവർത്തകനുമായ മുഹാദ് വെമ്പായം, വൈൽഡ് ലൈഫ് ഫൗണ്ടേഷൻ പ്രവർത്തകനും പക്ഷി നിരീക്ഷകനുമായ അനീഷ് മോഹൻ തമ്പി, ഹെഡ്മിസ്ട്രസ് മഞ്ജു, പി.ടി.എ പ്രസിഡന്റ് അജിത് സിംഗ്, സന്തോഷ് പാറയ്ക്കൽ, നീതു എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ പക്ഷികൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്, പരിസ്ഥിതി ഗാനാലാപനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.