
ബാലരാമപുരം: ലോകപരിസ്ഥിതിദിനത്തിൽ ബ്രഹ്മാകുമാരീസിന്റെ ആഭിമുഖ്യത്തിൽ 40 ലക്ഷം വ്യക്തികൾ 40 ലക്ഷം വൃക്ഷത്തെകൾ നടുന്ന പദ്ധതി വിദ്യാലയത്തിന്റെ ജില്ലാ ആസ്ഥാനമായ പള്ളിച്ചൽ ശിവചിന്തഭവനിൽ തുടക്കമായി. ഐ.ബി.സതീഷ് എം.എൽ.എ മാവിൻതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് ആഗസ്റ്റ് 25 വരെ 70 ദിവസത്തെ ഉദ്യമത്തിന്റെ ഭാഗമായി ലോകവ്യാപകമായി 40 ലക്ഷം വൃക്ഷത്തെകൾ നടുന്ന പദ്ധതിക്കാണ് ബ്രഹ്മാകുമാരീസ് വിദ്യാലയം തുടക്കമിട്ടിരിക്കുന്നത്. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ. വാർഡ് മെമ്പർ സതീഷ് കുമാർ എന്നിവർ വൃക്ഷത്തെകൾ നട്ട് പരിസ്ഥിതി സന്ദേശം നൽകി. ജില്ലാകോർഡിനേറ്റർ ബ്രഹ്മകുമാരി മിനി അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മകുമാരി ലത സ്വാഗതവും ബ്രഹ്മാകുമാരി ബീന നന്ദിയും പറഞ്ഞു. നെല്ലിമൂട് മുലയൻ താന്നിദേവീക്ഷേത്രത്തിൽ നടന്ന പരിസ്ഥിതിദിനാഘോഷം ക്ഷേത്രവളപ്പിൽ വൃക്ഷത്തൈനട്ട് ഭരണസമിതി പ്രസിഡന്റ് എം. പൊന്നയ്യൻ നിർവ്വഹിച്ചു. എസ്. ഷിബുകുമാർ രഞ്ചു, പി. രഘു, കാഞ്ഞിരംകുളം ഗിരി, എസ്. രതിദേവി, സിന്തു, ഷാജി എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരംകുളം ചൈതന്യഫാമിലി ക്ലബിൽ ഡോ.എസ്. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എൽ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റെജികുമാർ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സെമിനാർ, വൃക്ഷത്തെനടീൽ, വൃക്ഷത്തൈവിതരണം, വിത്ത് വിതരണം എന്നിവ നടന്നു. എൽ. സത്യദാസ്, കാഞ്ഞിരംകുളം ഗിരി, കഴിവൂർ രാജേന്ദ്രൻ, ശകുന്തള എന്നിവർ സംസാരിച്ചു. ബാലരാമപുരം മേഖല കമ്മിറ്റിയുടെ പരിസ്ഥിതിദിനാഘോഷം യൂണിയൻ ജില്ലാ പ്രസിഡന്റ് എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായ അജ്മൽ ഖാൻ, അഫ്സൽ, പീരുമുഹമ്മദ് എന്നിവർ സംബന്ധിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനവും ഫലവൃക്ഷത്തൈ നടീലും കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സൊപ്ന, നേമം ഗവ.യു.പി.എസ് പ്രഥമാദ്ധ്യാപകൻ എ.എസ്.മൻസൂർ, ജലജീവൻ മിഷൻ കോർഡിനേറ്റർ എസ്.എൽ.രജനി, ഫോറസ്റ്റ് ഓഫീസർ തുളസീധരൻ നായർ, കൃഷി അസിസ്റ്റന്റുമാരായ മിനി, ജിഷ എന്നിവർ സംബന്ധിച്ചു. ഫ്രാബ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ റസിഡൻസ് അസോസിയേഷനുകളിൽ ഫലവൃക്ഷത്തെകൾ വിതരണം ചെയ്തു. ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ നേതൃത്വം നൽകി. പയറ്റുവിള പ്രീയദർശിനി ലൈബ്രറിയിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സതീഷ് പയറ്റുവിള, പ്രസിഡന്റ് അനിൽകുമാർ, ലൈബ്രറി കൗൺസിൽ കോട്ടുകാൽ നേതൃസമിതി ചെയർമാൻ പുന്നക്കുളം ബിനു, വാർഡ് മെമ്പർമാരായ സുരേഷ്, കെ.ഗിരിജ, സാഹിത്യകാരൻ പയറ്റുവിള സോമൻ, ഒ.കെ ജയപ്രകാശ്, കുഴിവിള സുരേന്ദ്രൻ, ലൈബ്രേറിയൻ സെൽവരാജ് എന്നിവർ സംബന്ധിച്ചു.