envi

വെഞ്ഞാറമൂട്: കലാലയ ഗ്രന്ഥശാലയിൽ നടന്ന പരിസ്ഥിതി ദിനാചരണവും ' കളിയും ചിരിയും കുട്ടികളും ' എന്ന കുട്ടികളുടെ കലാപരിപാടിയും വെഞ്ഞാറമുട് എസ്.ഐ സുധിഷ് എസ്.എൽ ഉദ്ഘാടനം ചെയ്‌തു. ഗ്രന്ഥശാല പ്രസിഡന്റ് കീഴായിക്കോണം അജയൻ അദ്ധ്യക്ഷനായിരുന്നു. സോണി നായർ ( കവയിത്രി), കുമാരി ഊർമ്മിള അഗസ്ത്യ ( സാഹിത്യകാരി ) എന്നിവർ കുട്ടികളുമായി സംവദിച്ചു. പഞ്ചായത്ത് മെമ്പർ പി. പ്രസാദ് കലാലയ സെക്രട്ടറി ബിജു എം.ബി, ലൈബ്രറിയൻ ബി. ശശിധരൻ നായർ, മറ്റ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.