azhoorparisthithi

മുടപുരം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അഴൂർ ഗ്രാമ പഞ്ചായത്തിൽ വൃക്ഷതൈ വിതരണവും നടീൽ ഉത്സവവും നടന്നു. മുട്ടപ്പലം മുക്കോണി തോടിനു സമീപം നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് മെമ്പർ എസ്.വി. അനിലാൽ അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് എ.ഇ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർ ലതിക മണിരാജ്, കൃഷി ഓഫീസർ അനശ്വര, എ.ഇ. രാജേഷ് എന്നിവർ സംസാരിച്ചു.