ആറ്റിങ്ങൽ: വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആചരിച്ചു. തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസിൽ മംഗലപുരം കൃഷി ഭവന്റെയും തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജി. സതീശൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ, കൃഷി ഓഫീസർ അലക്സ് സജി, ബാങ്ക് സെക്രട്ടറി കെ. ജഗന്നാഥൻ നായർ, വികസന സമിതി ചെയർമാൻ ആർ. ഹരികുമാർ, വൈസ് ചെയർമാൻ ആർ. വാമദേവൻ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.
കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർ സംസ്ഥാന വ്യാപകമായി ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയുടെ ആറ്റിങ്ങൽ ഉപജില്ലാതല ഉദ്ഘാടനം ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അങ്കണത്തിൽ കെ.പി.എസ്.ടി.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൻ. സാബു നിർവഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ആർ. ശ്രീകുമാർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി.എസ്. വിനോദ്, ഉപജില്ലാ പ്രസിഡന്റ് ടി.യു. സഞ്ജീവ്, സെക്രട്ടറി പി. രാജേഷ്, എൻ. പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.
അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റ് ടി.എൽ.പ്രഭൻ ഉദ്ഘാടനംചെയ്തു. കേഡറ്റുകളുടെ നേതൃത്വത്തിൽ റാലി, ഔഷധ സസ്യത്തോട്ട നിർമ്മാണം എന്നിവ നടന്നു. കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു നേതൃത്വം നൽകി.
സഹകരണ വകുപ്പിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി വൃക്ഷ തൈ വിതരണവും ബോധവത്കരണവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രതീഷ് രവീന്ദ്രൻ, ഷിബു, സന്ധ്യ എന്നിവർ സംസാരിച്ചു.