naga

നെയ്യാറ്റിൻകര: നഗരസഭയുടെയും വിവിധ സാംസ്ക്കാരിക, പരിസ്ഥിതി, കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഊരൂട്ടുകാല ബി.ആർ.സിയിൽ കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.കെ രാജമോഹൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ ഷിബു, ഡോ.എം.എ സാദത്ത്, എ.ഡി.എ സുനിൽ, കൃഷി ആഫീസർ സജി, വാർഡ് കൗൺസിലർ അഡ്വ. എസ്.പി സജിൻലാൽ തുടങ്ങിയവ‌ർ പങ്കെടുത്തു.

അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടുക്കോണം അംഗൻവാടിയിൽ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബെൻസർ അദ്ധ്യക്ഷത വഹിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ടൗൺ സ്റ്റേഡിയത്തിന് പരിസരത്ത് കെ. ആൻസലൻ എം.എൽ.എ ഫലവ്യക്ഷതൈ നട്ടു. സമിതി പ്രസിഡന്റ് മഞ്ചത്തല സുരേഷ് അംഗങ്ങളായ ആന്റണി അലൻ, ശ്രീധരൻ നായർ, സതീഷ് ശങ്കർ, എച്ച്. ദാവൂദ്. സജൻ ജോസഫ്, എ.എൽ. സതീഷ്, രാധാകൃഷ്ണൻ, സജീദ് അഹമ്മദ്, ക്യാപിറ്റൽ വിജയൻ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

നെയ്യാറ്റിൻകര റസിഡന്റ്സ് അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ടൗൺ എൽ.പി.എസിൽ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷനായി. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ,​ നഗരസഭാ കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ്, ജി. പരമേശ്വരൻ നായർ, തിരുപുറം ശശികുമാരൻ നായർ, ടി. മുരളീധരൻ, ഗിരിജാദേവി, ഡോ. നാരായണ റാവു, തിരുമംഗലം സന്തോഷ്, കെ.കെ. ശ്രീകുമാർ, ബി.എസ്. ഉദയൻ എന്നിവർ പങ്കെടുത്തു.

ഹരിതം സഹകരണത്തിന്റെ ഭാഗമായി നെല്ലിമൂട് ആഫ്‌കോയുടെ (നെയ്യാറ്റിൻകര താലൂക്ക് കാർഷിക മൃഗ സംരക്ഷണ മത്സ്യ കർഷക വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി) നേതൃത്വത്തിൽ പ്രസിഡന്റ്‌ നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ. റസലയ്യൻ, എം.കെ. റിജോഷ്, എസ്. മണിറാവു, ജിമിചന്ദ്രരാജ്. ജി, മണ്ണക്കല്ല് രാജൻ, കെ. ശ്രീകുമാരി, എസ്. സിന്ധു, വട്ടവിള രാജൻ, ടി. ശ്രീകുമാർ, ബി. ശശി, ആർ.ബി. രമ്യ, ടി. മഞ്ജു, എസ്. പ്രീത, യു.ആർ. നിജിൻ തുടങ്ങിയവർ പങ്കെടുത്തു

കെ.എൽ.സി.എ പെരുങ്കടവിള സോണൽ സമിതിയുടെ അഭിമുഖ്യത്തിൽ മാതാപുരം മണ്ണൂർ അമലോത്ഭവ മാതാ ദൈവാലയത്തിൽ മാരായമുട്ടം എസ്.എച്ച്.ഒ. പ്രസാദ് വി. ഉദ്ഘാടനം നിർവഹിച്ചു. കെ.എൽ.സി.എ. സംഘടനയുടെ സുവർണ്ണ ജൂബിലി ഓർമ്മയ്ക്കായി എസ്.എച്ച്.ഒ, ഇടവക വികാരി ഫാ. സൈമൺ നേശൻ എന്നിവർ ചേർന്ന് ഫലവൃക്ഷ തൈ നട്ടു. സോണൽ പ്രസിഡന്റ് ബിനിൽ മണലുവിള, കെ.എൽ.സി.എ. സോണൽ, യൂണിറ്റ് ഭാരവാഹികൾ, ഇടവക ജനങ്ങൾ എന്നിവർ പങ്കെടുത്തു.

ഒരു തൈകൂടി എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി കച്ചേരി ബൂത്ത് കമ്മിറ്റി ആശുപത്രി ജംഗ്ഷനിൽ വൃക്ഷത്തൈ നട്ടു. മണ്ഡലം പ്രസിഡന്റ് എം. സി.സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.ഡി. സി. സി ജനറൽ സെക്രട്ടറി വിനോദ് സെൻ ഉദ്ഘാടനം നിർവ്വഹിച്ചു. സി.സി.സി ജനറൽ സെക്രട്ടറി ആർ.ഒ.അരുൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടി രതീഷ്, പ്രവീൺ രാജ്, അനു എസ്.രാജ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

അരുവിപ്പുറം അമർജ്യോതി സാംസ്കാരികവേദി ആൻഡ് ഗ്രന്ഥശാല സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെയും ഫലവൃക്ഷതൈ വിതരണത്തിന്റെയും ഉദ്ഘാടനം പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ നിർവ്വഹിച്ചു. അരുവിപ്പുറം ആർ.സുരേഷ്, കെ.എസ്. മനോജ്, സുനി സി, ബിജു ആർ, സജി തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ്‌ അഡ്വ. മഞ്ചവിളാകം ജയൻ സംഘത്തിന്റെ മുറ്റത്ത് മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി ആർ.എസ്. പ്രദീപ് കുമാറും ജീവനക്കാരും പങ്കെടുത്തു.