chenkal-scb

പാറശാല: ചെങ്കൽ സർവീസ് സഹകരണ ബാങ്കിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം കെ. ആൻസലൻ എം.എൽ.എ മാവിൻതൈ നട്ട് ഉദ്‌ഘാടനം ചെയ്‌തു. "ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി " എന്ന ആപ്തവാക്യമുയർത്തി ജീവനക്കാർ പ്രതിജ്ഞ ചെയ്‌തു. ബാങ്ക്‌ പ്രസിഡന്റ് എം.ആർ. സൈമൺ, ഭരണസമിതി അംഗം ജി. വിജയൻ, ബാങ്ക് സെക്രട്ടറി വിമൽ വി.വി, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.