പൂവാർ: പ്ലാങ്കാല ശ്രീഭദ്രകാളി ദുർഗാ ഭഗവതി ക്ഷേത്രത്തിൽ 5ാമത് മഹാ പുനഃപ്രതിഷ്ഠാ വാർഷികത്തിന് ഇന്ന് തുടക്കം. രാവിലെ 5.45ന് അഭിഷേകം, 6ന് മഹാഗണപതിഹവനം, 8ന് പ്രഭാത പൂജ, 12ന് ഉച്ചപൂജ, 12.30ന് സമൂഹസദ്യ, വൈകിട്ട് 6ന് സന്ധ്യാ ദീപാരാധന. 7,8,910 തിയതികളിൽ പതിവ് പൂജകൾ നടക്കും. 8ന് രാവിലെ 9.30ന് നാഗരൂട്ട്, 10ന് രാവിലെ 8.30ന് നേർച്ച പൊങ്കാല, 9ന് കലശപൂജ, കലശാഭിഷേകം. 12.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 1ന് തിരുനാൾ സദ്യ, വൈകിട്ട് 6ന് അലങ്കാര ദീപാരാധന, രാത്രി 11.30ന് മംഗള ഗുരുസിയോടുകൂടി വാർഷികാഘോഷ പരിപാടികൾ സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ചൂഴാൽ ജി. നിർമ്മലനും മുഖ്യ രക്ഷാധികാരി കൈരളി ശ്രീകുമാറും അറിയിച്ചു.