pic1

നാഗർകോവിൽ: കുലശേഖരം ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. കുലശേഖരം, നാഗർകോട് സ്വദേശി എം. ആകാശ് (20), പ്രദീൻ (23), വണ്ടലികോട് സ്വദേശി ആകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈയിൽ നിന്ന് 1.1കിലോ കഞ്ചാവും 1720 രൂപയും, ബൈക്കും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്‌തു.