കോവളം: കോട്ടുകാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സ്‌കൂൾ അങ്കണത്തിൽ എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ വിദ്യാർത്ഥി പ്രതിനിധിക്ക് പത്രം നൽകി നിർവഹിക്കും. യോഗത്തിൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സി.കെ. ബാബു അദ്ധ്യക്ഷനായിരിക്കും.
കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രവീൺ, സ്‌കൂൾ ഹെഡ്മിസ്ട്രസ് വിജി ദേവി കെ.ആർ, കേരളകൗമുദി കോവളം ലേഖകൻ സി. ഷാജിമോൻ, സെയിൽസ് എക്‌സിക്യൂട്ടിവ് ശ്രീജിത്ത് വി.എം, പ്രകാശ്, കുമാരി രാജിത തുടങ്ങിയവർ പങ്കെടുക്കും. കോട്ടുകാൽ ചപ്പാത്ത് വിശ്വമന്ദിരത്തിൽ ആർ. വിജയകുമാരിയുടെ (ഇന്ദിര) മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മകൻ വി.വി. രാജ് രാഗ് ആണ് സ്‌കൂളിലേക്കാവശ്യമായ പത്രം സ്‌പോൺസർ ചെയ്യുന്നത്.