poli

വെഞ്ഞാറമൂട്: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട് സ്റ്റേഷൻ വളപ്പിൽ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. എസ്.ഐ എസ്.എൽ. സുധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. സി.ഐ വി. സൈജുനാഥ്, സബ് ഇൻസ്‌പെക്ടർമാരായ വി.എസ്. വിനീഷ്, എം. മനോജ്, കെ.പി.എ ജില്ലാ കമ്മിറ്റി അംഗം സുജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജി,​ ജനമൈത്രി പൊലീസ് കോ ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.