doctor-pramod-g-nair

വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രമോദ് ജി. നായർ 22 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. ഇതോടനുബന്ധിച്ച് കോളേജിൽ നടന്ന ചടങ്ങ് മുൻ അദ്ധ്യാപിക ഡോ. സരള.എസ്. ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. ഷീബ.പി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, അനദ്ധ്യാപകർ, മുൻ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ഡോ. ചിത്ര. എസ് സ്വാഗതവും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഗീതുകൃഷ്ണ എ.എസ് നന്ദിയും പറഞ്ഞു.