p

തിരുവനന്തപുരം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് നടക്കുന്നതു പ്രമാണിച്ച് സംഘടനയിലെ അംഗങ്ങളായ റേഷൻകട ലൈസൻസികൾക്ക് റേഷനിംഗ് കൺട്രോളർ അവധി അനുവദിച്ചു. റേഷൻ വ്യാപാര രംഗത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായതിനാൽ ഭൂരിഭാഗം റേഷൻ കടകളും ഇന്ന് പ്രവർത്തിക്കില്ല.