തിരുവനന്തപുരം: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഹയർസെക്കൻഡറി അദ്ധ്യാപക ശില്പശാല സമാപിച്ചു. ഹയർസെക്കൻഡറി അക്കാഡമിക് ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്‌കുമാർ, പി.ഒ. മുരളീധരൻ എന്നിവർ ക്ലാസെടുത്തു. സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.വി ബെന്നി, ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, ഹയർസെക്കൻഡറി സബ്കമ്മിറ്റി കൺവീനർ പി.ജെ. ബിനേഷ്, സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ്, സംസ്ഥാന സെക്രട്ടറി കെ. ബദറുന്നിസ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.എസ് സ്‌മിജ, വി.എ കരീം എന്നിവർ പങ്കെടുത്തു.