
നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം ചെല്ലാംകോട് ശാഖയിലെ ഗുരുപ്രഭ വനിതാ സ്വയം സഹായ സംഘം വാർഷികം ശാഖാ പ്രസിഡന്റ് കിഷോർകുമാറിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് കമ്മറ്റി അംഗം ഗോപാലൻ റൈറ്റ് മുഖ്യ പ്രഭാഷണം നടത്തി. രശ്മി സ്വാഗതവും പ്രിയങ്ക മോൾ റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലതാകുമാരി, സെക്രട്ടറി കൃഷ്ണാ റൈറ്റ്, മെമ്പർമാരായ അനിത, സുനിത, ശാഖാ സെക്രട്ടറി ബൈജു, കൺവീനർ ചന്ദ്രിക എന്നിവർ സംസാരിച്ചു.