തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷനും പോങ്ങുംമൂട്, ചേന്തി ഐ.ആർ.ഐ.എസ്
ക്ലിനിക്കൽ ജനറൽ മെഡിസിനുമായി സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. വിഷാദ് വിശ്വനാഥ് ആമുഖ പ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി ജേക്കബ് കെ. ഏബ്രഹാം, ഫ്രാറ്റ് ശ്രീകാര്യം മേഖല പ്രസിഡന്റ് കരിയം വിജയകുമാർ, ഐ.ആർ.ഐ.എസ് മെഡിക്കൽ സൂപ്രണ്ട് വീണ വി. നായർ, അഡ്മിനിട്രേറ്റർ പി. രഘുനാഥ് എന്നിവർ സംസാരിച്ചു. ഡോ. അഞ്ജന വാര്യർ, ഡോ. ഹിമ ശ്രീകുമാർ, ഡോ. ലക്ഷ്മി എസ്.ആർ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.