തിരുവനന്തപുരം: കേരള സംസ്ഥാന ചെറുകിട റൈസ് ആൻഡ് ഫ്ലവർ ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ലാ നേതൃയോഗം നടന്നു. ജില്ലാ അംഗത്വ വിതരണ കാമ്പെയിൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലാൽ മുതുവിള ഉദ്‌ഘാടനം ചെയ്‌തു. റേഷൻ ഗോതമ്പ് വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് ചെറുകിട ഫ്ളവർമിൽ സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് റേഷൻ ഗോതമ്പ് വിതരണം പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പി. പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു കല്ലറ, സലിം മൈലയ്ക്കൽ, മായ. കെ.വി, ഹരിലാൽ പോങ്ങുംമൂട്, ശ്രീകുമാർ ആരാധന എന്നിവർ പങ്കെടുത്തു.