qq

മുരുക്കുംപുഴ: കെ റെയിൽ വിരുദ്ധ ജനകീയ സമിതി മുരുക്കുംപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് വാഴ തൈകൾ നട്ടു. കെ റെയിൽ കല്ല് പിഴുത് മാറ്റിയ സ്ഥലത്താണ് തൈനട്ടത്. തുടർന്ന് നടന്ന യോഗം സമിതി രക്ഷാധികാരി കെ. ശൈവപ്രസാദ് ഉദ്ഘാടനം ചെയ്തു. എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കരവാരം പരിസ്ഥിതി ദിന സന്ദേശം നൽകി.

സമര സമിതി ജില്ലാ കൺവീനർ എ. ഷൈജു, കോൺഗ്രസ് നേതാവ് ബി.എസ് അനൂപ്, എസ്. യു. സി.ഐ (സി) നേതാവ് ശശി പള്ളിപ്പുറം സജിൽ, വെൽഫയർ പാർട്ടി നേതാവ് ശിഹാബുദ്ദീൻ, മുഹമ്മദ് ഈസ, ശുഭ, ആരതി, ഷാജിഖാൻ നസീറ സുലൈമാൻ,​ അജിത എന്നിവർ സംസാരിച്ചു.