
തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയം ലോക സൈക്കിൾ ദിനം ആഘോഷിച്ചു. വിജയകുമാർ നാരായണൻ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‌തു. വിദ്യാലയത്തിലെ സൈക്കിൾ ബ്രിഗേഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമടക്കം 80 സൈക്കിൾ യാത്രക്കാർ പങ്കെടുത്തു. തിരുവനന്തപുരത്തെ ജൂനിയർ സൈക്കിൾ മേയർ മധുർ, ബി, അസോസിയേറ്റ് പ്രൊഫ. മാണിക്കരാജ്, പ്രിൻസിപ്പൽമാരായ എബ്രഹാം മാത്യു, മായ രഘുരാജൻ
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.