thief

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് സ്ഥിരമായി മോഷണം നടത്തുന്ന പ്രതികളെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. കരമന നെടുങ്കാട് മുതിരപറമ്പിൽ വീട്ടിൽ ജയൻ (51),​ എറണാകുളം ആംമ്പല്ലൂർ ചെമ്പേല ഹൗസിൽ കലാധരൻ (61) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് കാമ്പസിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോയിൽ നിന്ന് 6000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇവർ പിടിയിലായത്. മെഡിക്കൽ കോളേജ് സി.ഐ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്.സി.പി, രതിഷ്, പ്രിയ,​ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ജവാദ്,​ സിവിൽ പൊലീസ് ഓഫീസർമാരായ അഭാലാഷ്, ബിമൽ മിത്ര, രതീഷ് എന്നിവരടങ്ങി സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.