d

തിരുവനന്തപുരം: മുസലിയാർ എൻജിനീയറിംഗ് കോളേജിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആരംഭിച്ച “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. അസി.കൃഷി ഓഫീസർ അനിൽകുമാർ, ജൈവവൈവിദ്ധ്യ കോ ഓർഡിനേറ്റർ ഷാർജ. എസ്, വാർഡ് മെമ്പർ അനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ പ്രൊഫ.ആർ. രഞ്ചു, പ്രൊഫ. ശരണ്യ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് ക്യാമ്പസിൽ വിഷരഹിത പച്ചക്കറി കൃഷിയും തണ്ണീർത്തട സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവവൈവിധ്യ ക്ലബ്, നേച്ചർ ക്ലബ് എന്നിവ രൂപീകരിച്ചു. ഭാരവാഹികളായി സൈദ് മുഹമ്മദിനെയും മുഹമ്മദ് അഫ്ലയെയും തിരഞ്ഞെടുത്തു.